നിനക്കായ്‌ അല്ലായിരുന്നുവെങ്കില്‍...

നിനക്കായ്‌ അല്ലായിരുന്നെങ്കില്‍,
അറിയില്ല പ്രേമമെന്തെന്ന് ഞാന്‍.
ഹൃദയത്തില്‍ നിറയുന്ന സ്നേഹവും ,
എനിക്ക്‌ നീ നല്‍കിയ സ്വപ്നങ്ങളും.

നിനക്കായ്‌ അല്ലായിരുന്നുവെങ്കില്‍,
അറിയില്ല ഞാന്‍ പ്രേമത്തില്‍ സുഖങ്ങള്‍.
സുന്ദര നൃത്തമാം പ്രേമത്തിന്‍ വശ്യത
ആസ്വാദ്യമാവുകില്ലായിരുന്നൂ എനിക്ക്.

മൃദുലമാം നിന്റെ സ്പര്‍ശവും,
വശ്യമാം നിന്റെ ശബ്ദവും,
നിന്നെപ്പോല്‍ ധരണിയില്‍ നീ മാത്രം,
വേരാരും ഇല്ലെനിക്ക്, നീ തന്നെ എല്ലാം.

നിനക്കായ്‌ അല്ലായിരുന്നുവെങ്കില്‍,
ശൂന്യാമാണെന്നുമെന്‍ ജീവിതം സഖീ.
ഇന്നും ആരെയോ തിരയുന്ന പഥികന്‍,
നിനക്കായ്‌ അല്ലായിരുന്നുവെങ്കില്‍.

2 അഭിപ്രായങ്ങള്‍:

  1. :)

    എഴുത്തു നിര്‍ത്തിയോ?

  1. ഓ.. ഇല്ല ഒരു ചെറിയ ഇടവേളയാകാം എന്നു വിചാരിച്ചു...

Post a Comment

എന്താണു നിങ്ങളുടെ അഭിപ്രായം?